Quantcast

'തിരുവമ്പാടിയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കടക്കും': ലിന്റോ ജോസഫ്

വികസന നേട്ടങ്ങൾ വോട്ട് ആകുമെന്നും ലിന്റോ ജോസഫ് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 April 2026 8:01 AM IST

തിരുവമ്പാടിയിൽ വിജയം ഉറപ്പ്, ഭൂരിപക്ഷം പതിനായിരം കടക്കും: ലിന്റോ ജോസഫ്
X

കോഴിക്കോട്: തിരുവമ്പാടിയിൽ ഇത്തവണ ഇടതുപക്ഷത്തിന് ജയം ഉറപ്പാണെന്നും ഭൂരിപക്ഷം പതിനായിരം കവിയുമെന്നും എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് എംഎൽഎ. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണ് മണ്ഡലത്തിൽ നടപ്പാക്കിയത് എന്നും ഇത് വോട്ട് ആകുമെന്നും ലിന്റോ ജോസഫ് മീഡിയവണിനോട് പറഞ്ഞു.

നാടാകെ വലിയ ആവേശത്തിലാണ്. ഇടത്പക്ഷം വലിയ വിജയം നേടും. തിരുവമ്പാടിയുടെ വികസനത്തിന് വേണ്ടി ഇടപെട്ടത് എൽഡിഎഫ് മാത്രമാണെന്നും അത് ജനങ്ങൾക്ക് അറിയാമെന്നും ലിന്റോ ജോസഫ് പറഞ്ഞു.

TAGS :

Next Story