Quantcast

റിസോർട്ടിൽ ലഹരിപ്പാർട്ടി നടത്തിയ കേസിൽ പി.വി അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ

അൻവറിനെതിരായ പരാതി പരിഗണിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം

MediaOne Logo

Web Desk

  • Published:

    11 April 2024 5:47 AM GMT

PV Anwar,Case against PV Anwar,Liquor party,Aluva resort,റിസോർട്ടിൽ ലഹരിപ്പാർട്ടി,പി.വി അന്‍വര്‍,ആലുവ റിസോര്‍ട്ട്
X

കൊച്ചി : പി.വി.അൻവറിന്റെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയതിൽ അൻവറിനെ ഒഴിവാക്കി കേസ് എടുത്തതിനെതിരെ ഹൈക്കോടതി ഇടപെടൽ. അൻവറിനെതിരായ പരാതി പരിഗണിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.നാലാഴ്ചക്കകം പരാതിയിൽ തീരുമാനമെടുക്കാനാണ് നിർദേശം.

2018 ഡിസംബറിലാണ് അന്‍വറിന്‍റെ ഉടമസ്ഥതയിലുള്ള ആലുവയിലെ റിസോര്‍ട്ടില്‍ എക്സൈസ് റെയ്ഡ് നടത്തുന്നത്. മദ്യം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അഞ്ചുപേരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അന്‍വറിനെതിരെ കേസെടുക്കാതെയാണ് എക്സൈസ് കുറ്റപത്രം കോടതയില്‍ സമര്‍പ്പിച്ചിരുന്നത്. അന്‍വറിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്‍റെ പ്രധാന ആവശ്യം.


TAGS :

Next Story