Quantcast

സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ കുടിശ്ശിക നൽകും

സർവീസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും

MediaOne Logo

Web Desk

  • Published:

    7 Feb 2025 9:20 AM IST

pension
X

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾ നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും സർക്കാർ ജീവനക്കാരുടെ 600 കോടി പെൻഷൻ ഉടന്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

സർവീസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം നൽകും. ശമ്പള പരിഷ്കരണത്തിൻ്റെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.



TAGS :

Next Story