ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തി സംസ്ഥാന ബജറ്റ്; ഭൂനികുതി 50 ശതമാനം കൂട്ടി
കോടതി വ്യവഹാരത്തിന്‍റെ നിരക്കുകള്‍ വർധിപ്പിച്ചുമാണ് ധനമന്ത്രി അധിക വിഭവസമാഹരണത്തിന്‍റെ വഴി കണ്ടെത്തിയത്

തിരുവനന്തപുരം: ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തി സംസ്ഥാന ബജറ്റ്. ഭൂനികുതി കുത്തനെ കൂട്ടിയും കോടതി വ്യവഹാരത്തിന്‍റെ നിരക്കുകള്‍ വർധിപ്പിച്ചുമാണ് ധനമന്ത്രി അധിക വിഭവസമാഹരണത്തിന്‍റെ വഴി കണ്ടെത്തിയത്. 50 ശതമാനമാണ് ഭൂനികുതി കൂട്ടിയത് . ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധനവ് വരുത്തി.
തെരഞ്ഞെടുപ്പ് കാലമായിട്ടും അധിക വിഭവസമാഹരണത്തിന് ഭൂനികുതി കൂട്ടുക എന്ന വഴിയാണ് ധനമന്ത്രി കണ്ടെത്തിയത്. അടിസ്ഥാന ഭൂനികുതി സ്ലാബുകളിലെ നിരക്കുകളില്‍ 50 ശതമാനം വർധനവ് വരുത്തി. ഇതിലൂടെ 100 കോടി അധിക വരുമാനമാണ് ലക്ഷ്യം. കോടതി വ്യവഹാരത്തിന്‍റെ ഫീസ് വർധിപ്പിച്ച് 150 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.
സഹകരണ ബാങ്കുകളിലെ ഗഹാനുകള്‍ക്ക് ഫീസ് കുത്തനെ ഉയർത്തി. 15 കോടിയാണ് ഇതിലൂടെ അധികവരുമാനം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി ഘടന എകീകരിച്ചു. ഇതിലൂടെയും 15 കോടി സമാഹരിക്കും. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. 55 കോടി ഇതിലൂടെ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടിയതോടെ അതും സർക്കാർ വരുമാനമാർഗമാക്കി മാറ്റി. അഞ്ച് ശതമാനം ഉണ്ടായിരുന്ന നികുതി പത്ത് ശതമാനം വരെ ഉയർത്തി. ഇത് വഴി 30 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. കുടിശ്ശികയുളള പാട്ടത്തുക ഈടാക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചു.
Adjust Story Font
16

