Quantcast

കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്‌ലിന് പുരസ്‌കാരം

അവാർഡ് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി സമ്മാനിച്ചു

MediaOne Logo
കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്‌ലിന് പുരസ്‌കാരം
X

കൊച്ചി: രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ശിവഗിരി മഠവും സംഘടിപ്പിച്ച ഗാന്ധി-ഗുരു സമാഗമ ശതാബ്ദി നൂറാമത് വാർഷിക സമ്മേളനത്തിൽ, കൊച്ചിയിലെ വിപിസ് ലേക്ഷോർ ആശുപത്രിയിലെ പ്രശസ്ത കരൾമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി, ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള ആദരവ് രാഹുൽ ഗാന്ധിയിൽ നിന്ന് സ്വീകരിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അദ്ദേഹം ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശിവഗിരി മഠാധിപതികൾ, അബ്ദുസമദ് സമദാനി തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story