Quantcast

ശ്രേയാംസ് കുമാര്‍ രാജിവച്ചില്ലെങ്കിൽ തീരുമാനം നാളെ : വിമത നേതാക്കള്‍

എൽജെഡി വിമത നേതാക്കൾ എല്‍.ഡി.എഫ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

ഹാരിസ് നെന്മാറ

  • Updated:

    2021-11-19 11:58:22.0

Published:

19 Nov 2021 11:47 AM GMT

ശ്രേയാംസ് കുമാര്‍ രാജിവച്ചില്ലെങ്കിൽ തീരുമാനം നാളെ : വിമത നേതാക്കള്‍
X

എൽജെഡി വിമത നേതാക്കൾ സിപിഐ എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എ കെ ജി സെന്‍ററിലായിരുന്നു കൂടിക്കാഴ്ച. വിമത നേതാക്കളായ ഷേഖ് പി ഹാരിസ്, വി.സുരേന്ദ്രൻ പിള്ള എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ശ്രേയാംസ് കുമാറിന്‍റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിമത പക്ഷത്തിന്‍റെ നിലപാട്. യഥാർത്ഥ എൽ ജെഡി തങ്ങളാണെന്നും ഇത് അംഗീകരിക്കണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചക്ക് ശേഷം വി.സുരേന്ദ്രൻ പിള്ള പറഞ്ഞു.

ജെഡിഎസ് ലയന സാധ്യത നേതാക്കള്‍ തള്ളി. ശ്രേയംസ് കുമാര്‍ രാജി വെച്ചില്ലെങ്കിൽ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നാളെ നേതൃത്വം മാറിയില്ലെങ്കിൽ പാർട്ടി പിളരുമെന്ന കാര്യവും നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, എൽ ജെ ഡി സംസ്ഥാന ഭാരവാഹി യോഗം നാളെ ചേരും. നാളെ വരെയാണ് അധ്യക്ഷ പദവി രാജി വെക്കാനുള്ള സമയം വിമതർ ശ്രേയാംസിന് നൽകിയിരിക്കുന്നത്.

വിമത നീക്കം നടത്തിയ ഷേഖ് പി ഹാരിസിനും വി സുരേന്ദ്രൻ പിള്ളക്കുമെതിരെ നാളെ ചേരുന്ന യോഗത്തിൽ ശ്രേയാംസ് വിഭാഗം നടപടി സ്വീകരിക്കും. ഇരുവരെയും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കാനാണ് ആലോചിക്കുന്നത്. സമാന്തര യോഗത്തിൽ പങ്കെടുത്ത അങ്കത്തിൽ അജയകുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും രാജേഷ് പ്രേമിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയേക്കും.. ഇവർക്കൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരം,ആലപ്പുഴ ,മലപ്പുറം ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകില്ല. 11 ജില്ലാ കമ്മറ്റികളും ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ടെന്നാണ് ശ്രേയാംസ് വിഭാഗത്തിന്റെ അവകാശ വാദം. യോഗത്തിനു ശേഷം വിശദവിവരമടങ്ങിയ റിപ്പോർട്ട് ദേശീയ അധ്യക്ഷൻ ശരത് യാദവിന് നൽകും. കോഴിക്കോട് നാളെ രാവിലെ 10 മണിക്ക് സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യം ചേരുക. ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ അധ്യക്ഷൻമാരുടെ യോഗവും ചേരും.

summary:LJD rebel leaders meet CPI (M) leaders The meeting was held at the AKG Center. Opposition leaders Sheikh P Harris and V Surendran Pillai were present at the meeting. Opposition parties have stated they will not run in the by-elections. After the meeting, V Surendran Pillai said that they were the real LJD and asked the Front leadership to accept this.


TAGS :

Next Story