Quantcast

ലോക് താന്ത്രിക് ജനതാദള്‍ പിളര്‍ന്നു; വിമത വിഭാഗം നാളെ യോഗം ചേരും

തങ്ങളാണ് യഥാര്‍ഥ എല്‍.ജെ.ഡിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫാണെന്നും വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-11-25 07:28:42.0

Published:

25 Nov 2021 7:13 AM GMT

ലോക് താന്ത്രിക് ജനതാദള്‍ പിളര്‍ന്നു; വിമത വിഭാഗം നാളെ യോഗം ചേരും
X

ലോക് താന്ത്രിക് ജനതാദള്‍ പിളര്‍ന്നു. ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ നയിക്കുന്ന വിമത വിഭാഗം നാളെ യോഗം ചേരും. തങ്ങളാണ് യഥാര്‍ഥ എല്‍.ജെ.ഡിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫാണെന്നും വി.സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്കുമാറിനെ അംഗീകരിക്കില്ലെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിമത വിഭാഗം. സംസ്ഥാന ഭാരവാഹി യോഗം ചേര്‍ന്നെടുത്ത അച്ചടക്ക നടപടി അംഗീകരിക്കില്ല. ഭാരവാഹികളെ പുറത്താക്കാനുള്ള അധികാരം കേന്ദ്ര കമ്മറ്റിക്കാണ്. എല്‍.ഡി.എഫിന് കത്തുകൊടുത്തപ്പോള്‍ തന്നെ പാര്‍ട്ടി പിളര്‍ന്നതായി വി.സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കി. യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളാണ്. സി.പി.എമ്മിനോടും മുന്നണിയിലെ ഘടകക്ഷികളോടും യാഥാര്‍ഥ്യം അറിയിച്ചു.

നാളെ സുരേന്ദ്രന്‍ പിള്ള ചെയര്‍മാനും ഷെയ്ഖ് പി. ഹാരിസ് ജനറല്‍ കണ്‍വീനറുമായ 15 അംഗ കമ്മറ്റി ചേരും. ഇന്നലെ ശ്രേയാംസ്കുമാര്‍ വിളിച്ച യോഗത്തില്‍ നിന്ന് വിട്ടു നിന്നവരും നാളത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിമത വിഭാഗത്തിന്‍റെ അവകാശവാദം.



TAGS :

Next Story