കോഴിക്കോട് പൊലീസ് സൊസൈറ്റിയിലെ ലോൺ തട്ടിപ്പ്; പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്
വ്യജരേഖ ചമച്ച് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക തട്ടിയെടുത്തെന്നായിരുന്നു പരാതി

കോഴിക്കോട്: കോഴിക്കോട് പൊലീസ് സൊസൈറ്റിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ലോണായി വൻ തുക തട്ടിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്.പൊലീസ് സൊസൈറ്റിയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.കമ്മീഷണർ ഓഫീസിലെ ജീവനക്കാരായിരുന്നു പരാതിക്കാർ. കൃത്യമായ ലോൺ ആണ് അനുവദിച്ചതെന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറയുന്നു.
മറ്റൊരു പൊലീസുകാരന് ലോണെടുക്കാന്‍ ജാമ്യം നിന്നെന്നും എന്നാല്‍ വ്യജരേഖ ചമച്ച് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തുക തട്ടിയെടുത്തെന്നായിരുന്നു പരാതി.രണ്ടര ലക്ഷം ലോണെടുക്കാന്‍ ജാമ്യം നിന്നെന്നും എന്നാല്‍ 25 ലക്ഷം രൂപ ലോണെടുത്തെന്നും പരാതിയില്‍ പറയുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തിയത്. എന്നാല്‍ ആദ്യം 20 ലക്ഷം രൂപ ലോണെടുത്തെന്നും പിന്നീട് ലോണ്‍ പുതുക്കി 25 ലക്ഷം രൂപയാക്കി എടുക്കുകയാണെന്നും വിജിലന്‍സ് കണ്ടെത്തി.
Adjust Story Font
16

