Quantcast

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

സിപിഎം 70 സീറ്റിൽ മത്സരിക്കും. 31 സീറ്റിൽ ഘടകകക്ഷികൾ, സിപിഐക്ക് 17 സീറ്റ്

MediaOne Logo

Web Desk

  • Updated:

    2025-11-10 11:25:02.0

Published:

10 Nov 2025 4:49 PM IST

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ   പ്രഖ്യാപിച്ച് എൽഡിഎഫ്
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തിരുവനന്തപുരം കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 93 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളിൽ സിപിഎം മത്സരിക്കും. ഘടകകക്ഷികൾ 31 സീറ്റുകളിലാണ് മത്സരിക്കുക.

എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. 17 സീറ്റുകളിൽ സിപിഐ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളിലാണ് ഘടകകക്ഷികൾ മത്സരിക്കുക. സ്വതന്ത്രസ്ഥാനാർഥികളെ പരി​ഗണിക്കുന്ന ചിലയിടങ്ങളിലൊഴിച്ച് ബാക്കി സ്ഥലങ്ങളിലെല്ലാം സ്ഥാനാർഥികളുടെ കാര്യത്തിൽ മുന്നണിയിൽ തീരുമാനമായിട്ടുണ്ടെന്നും വി.ജോയ് പറഞ്ഞു.

നേരത്തെ, 75 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ മത്സരിച്ചിരുന്നത്. ഇത്തവണയും അത്രയും സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയാണ് 70 സീറ്റുകളിൽ സിപിഎമ്മും ബാക്കി സീറ്റുകൾ ഘടകകക്ഷികളും മത്സരിക്കുമെന്ന തീരുമാനത്തിലെത്തിയത്. വഞ്ചിയൂർ അബു, മുൻ കോർപറേഷൻ മേയറായ കെ.ശ്രീകുമാർ തുടങ്ങിയ പ്രമുഖരടക്കമുള്ളവർ നിലവിലുള്ള സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

TAGS :

Next Story