കണ്ണൂർ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും എൽഡിഎഫിന് എതിരില്ല
കഴിഞ്ഞതവണ 11 പഞ്ചായത്തുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും എൽഡിഎഫിന് എതിരില്ല. പിണറായി, പന്ന്യന്നൂർ, കാങ്കോൽ - ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂർ, കരിവെള്ളൂർ - പെരളം എന്നിവിടങ്ങളിലാണ് വിജയം. കഴിഞ്ഞതവണ 11 പഞ്ചായത്തുകളിൽ എൽഡിഎഫിന് എതിരില്ലായിരുന്നു. കണ്ണൂർ കടമ്പൂർ പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു.
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് നിലനിർത്തി. യുഡിഎഫ് -36 സീറ്റ് നേടി. കഴിഞ്ഞ തവണ 34 സീറ്റായിരുന്നു. എൽഡിഫ് 19ൽ നിന്ന് 15 ആയി. ജില്ലാ പഞ്ചായത്തിൽ മയ്യിൽ ഡിവിഷൻ എൽഡിഎഫിന് നഷ്ടമായി. എൽഡിഎഫിലെ കെ. മോഹനനനെ പരാജയപ്പെടുത്തി യുഡിഎഫിലെ മോഹനൻ വിജയിച്ചു. 2550 വോട്ടുകൾക്കാണ് ഇടതിന്റെ കോട്ടയിലെ പരാജയം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷിൻ്റെ പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യത പാലിച്ചു. കണ്ണൂർ ഏഴോം പഞ്ചായത്തിൽ യുഡിഎഫ് രണ്ട് സീറ്റ് വിജയിച്ചു. ഇവിടെ പ്രതിപക്ഷം ഇല്ലായിരുന്നു. കണ്ണൂർ കോർപ്പറേഷൻ താളിക്കാവ് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ഒ. കെ വിനീഷിന് തോറ്റു.
Adjust Story Font
16

