കാസർകോട്ട് സിപിഎം കേന്ദ്രങ്ങളിൽ യുഡിഎഫ് വിജയം
പെരുമ്പളയിലും കോളിയടുക്കത്തും യുഡിഎഫിന് വിജയിച്ചു

കാസർകോട്: കാസർകോട് ചെമ്മനാട് പഞ്ചായത്തിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ യുഡിഎഫിന് അട്ടിമറി വിജയം. ആദ്യ കാലത്ത് നേതാക്കൾ ഒളിവിൽ കഴിഞ്ഞ പെരുമ്പളയിലും കോളിയടുക്കത്തും യുഡിഎഫിന് വിജയിച്ചു. കോളിയടുക്കത്ത് സിപിഎമ്മിലെ ശോഭയെ 95 വോട്ടുകൾക്ക് രതിബാലചന്ദ്രൻ വിജയിച്ചു. 40 വർഷമായി സിപിഎം ഭരിക്കുന്ന വാർഡാണ് കോളിയടുക്കം.
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളായ ബങ്ങാട് വാർഡിൽ യുഡിഎഫിന് വിജയം. മുസ്ലിം ലീഗിലെ കുമാരനാണ് വിജയിച്ചത്. അഞ്ചാം വാർഡ് അമ്പങ്ങാട് സിപിഎം ഉദുമ ഏരിയകമ്മറ്റി അംഗം തോറ്റു.
Next Story
Adjust Story Font
16

