കറന്‍റുമില്ല, ഫോൺ എടുക്കുന്നുമില്ല; കോഴിക്കോട് പാവങ്ങാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
കടുത്ത ചൂടിൽ വീട്ടിലിരിക്കാൻ കഴിയുന്നില്ല

കോഴിക്കോട്: കോഴിക്കോട് പാവങ്ങാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധം . എലത്തൂർ ഭാഗത്ത് വൈദ്യുതി ഇല്ലാത്തതിനാലാണ് പ്രതിഷേധിക്കുന്നത്. രാത്രി 12 മണിക്ക് പാവങ്ങാട് കെഎസ്ഇബി ഓഫീസിനു മുന്നിൽ എത്തിയായിരുന്നു പ്രതിഷേധം. ഫോൺ വിളിച്ചിട്ട് ജീവനക്കാർ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതിനാലാണ് കുട്ടികളെയും കൂട്ടി ഓഫീസിൽ എത്തിയതെന്നും നാട്ടുകാർ പറയുന്നു. കടുത്ത ചൂടിൽ വീട്ടിലിരിക്കാൻ കഴിയുന്നില്ല. പരിഹാരം ഉണ്ടായിട്ടെ വീട്ടിലേക്ക് മടങ്ങുകയുള്ളൂവെന്നും നാട്ടുകാർ പറഞ്ഞു.ഏറെ നേരത്തിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
Updating....
Next Story
Adjust Story Font
16

