Quantcast

ഇത് തെരഞ്ഞെടുപ്പല്ല; മോദിക്കെതിരായ യുദ്ധം-രേവന്ത് റെഡ്ഡി

''മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തിനൽകണം. രാജ്യത്തിനുവേണ്ടി ഗാന്ധി കുടുംബത്തിലെ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രക്തസാക്ഷികളായിട്ടുണ്ട്. ബി.ജെ.പിയിലെ ഒരാളെങ്കിലും അങ്ങനെയുണ്ടെങ്കിൽ കാണിക്കാമോ എന്ന് അമിത് ഷായെയും മോദിയെയും വെല്ലുവിളിക്കുന്നു''

MediaOne Logo

Web Desk

  • Updated:

    2024-03-04 15:14:45.0

Published:

29 Feb 2024 2:38 PM GMT

RevanthReddy,
X

തിരുവനന്തപുരം: വരാൻ പോകുന്നത് തെരഞ്ഞെടുപ്പല്ലെന്നും നരേന്ദ്ര മോദിക്കെതിരായ യുദ്ധമാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിച്ചില്ലെങ്കിൽ മണിപ്പൂർ ആവർത്തിക്കും. മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തിനൽകണമെന്നും റെഡ്ഡി ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നിന്നുള്ള എം.പിമാർ നരേന്ദ്ര മോദിക്ക് എതിരായി നിലകൊള്ളുന്നു. ഇവിടത്തെ ഓരോ പ്രവർത്തകനും മോദിയെയും ബി.ജെ.പിയെയും എതിർക്കാൻ ശ്രമിക്കുന്നു. എൻ.ഡി.എ എന്നാൽ വിഭജനമാണ്. ഇൻഡ്യ മുന്നണി സർക്കാർ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ മണിപ്പൂരിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

''കേരളത്തിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലാണ് പോരാട്ടം. രാജ്യത്ത് അത് ബി.ജെ.പിക്കെതിരെയാണ്. തെലങ്കാനയിൽ അധികാരത്തിൽ ഉണ്ടായിരുന്ന ബി.ആർ.എസ്സും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരും തമ്മിൽ വ്യത്യാസമില്ല. കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധി കേരളത്തിലെ എം.പിയാണ്. കഠിനമായി പ്രയത്‌നിച്ചാൽ കേരളത്തിലെ 20 സീറ്റും സ്വന്തമാക്കാൻ കോൺഗ്രസിന് കഴിയും.''

നരേന്ദ്ര മോദിക്കെതിരെ പൊരുതാൻ രാഹുൽ ഗാന്ധിക്ക് പരമാവധി ശക്തിനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനുവേണ്ടി ഗാന്ധി കുടുംബത്തിലെ രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും രക്തസാക്ഷികളായിട്ടുണ്ട്. ബി.ജെ.പിയിലെ ഒരാളെങ്കിലും അങ്ങനെയുണ്ടെങ്കിൽ കാണിക്കാമോ എന്ന് അമിത് ഷായെയും മോദിയെയും വെല്ലുവിളിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് അല്ല, മോദിക്കെതിരായ യുദ്ധമാണെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.

Summary: Telangana Chief Minister Revanth Reddy said that what is coming is not an election but a war against Narendra Modi

TAGS :

Next Story