Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഇടുക്കി, കോട്ടയം സ്ഥാനാർഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

MediaOne Logo

Web Desk

  • Updated:

    2024-03-09 10:07:49.0

Published:

9 March 2024 3:27 PM IST

Lok Sabha Elections: BDJS Candidates Announced
X

ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മാവേലിക്കരയിൽ ബൈജു കലാശാലയും ചാലക്കുടിയിൽ കെ.എ ഉണ്ണികൃഷ്‌നും മത്സരിക്കും. സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗ തീരുമാനം സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിക്കൊപ്പം എൻഡിഎയിൽ നിലകൊള്ളുന്ന ബിഡിജെഎസ് നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ ബാക്കി വരുന്ന ഇടുക്കി, കോട്ടയം സ്ഥാനാർഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കോട്ടയം സീറ്റിൽ അടക്കം ഒരു ആശയകുഴപ്പവുമില്ലെന്നും താൻ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും തുഷാർ പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് പി.സി ജോർജ് പ്രതിഷേധിച്ചിരുന്നു. തുഷാർ വെള്ളാപ്പള്ളി സ്‌മോൾ ബോയിയാണെന്ന് പരിഹസിച്ചിരുന്നു. ഇതിനെ തുടർന്ന് തുഷാർ കോട്ടയത്ത് മത്സരിക്കുന്നതിൽ പി.സി ജോർജിന് എതിർപ്പുണ്ടെന്ന വാർത്തകൾ വന്നിരുന്നു. അതിനാലാണ് തുഷാർ വിശദീകരണം നൽകിയത്.



TAGS :

Next Story