Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകൾ സംസ്ഥാനത്ത് ഇന്ന് മുതൽ സമർപ്പിക്കാം

രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം

MediaOne Logo

Web Desk

  • Updated:

    2024-03-28 03:39:20.0

Published:

28 March 2024 6:20 AM IST

loksabha election
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സംസ്ഥാനത്ത് ഇന്ന് മുതൽ സമർപ്പിക്കാം. 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രിൽ നാല് ആണ്. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം മുകേഷ് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർക്ക് പത്രിക നൽകും. 10.30 ന് കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ ഉള്ള സി.ഐ.ടി.യു ഓഫീസിൽ നിന്ന് നേതാക്കളോടും പ്രവർത്തകരോടും ഒപ്പം എത്തിയാകും പത്രിക നൽകുക

TAGS :

Next Story