Quantcast

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

പി.എച്ച്.ഡി അടക്കം ഇല്ലാത്ത യോഗ്യതകളാണ് ഷാഹിദാ കമാല്‍ പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    5 Oct 2021 8:57 AM GMT

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം
X

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസരേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദേശം. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിലാണ് ലോകായുക്ത ഇടപെടല്‍

പി.എച്ച്.ഡി അടക്കം ഇല്ലാത്ത യോഗ്യതകളാണ് ഷാഹിദാ കമാല്‍ പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് പരാതി. രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ലോകായുക്ത കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പരാതി അടുത്ത മാസം 25ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story