Quantcast

പത്മജയുടെ ബി.ജെ.പി പ്രവേശനം: ലോക്‌നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചതിന് തെളിവുണ്ടെന്ന് കെ.സുധാകരൻ

ലോക്‌നാഥ് ബെഹ്‌റ ദൂതനായത് സി.പി.എമ്മിന് വേണ്ടിയാണെന്നും സുധാകരൻ മീഡിയവണിനോട്‌

MediaOne Logo

Web Desk

  • Updated:

    2024-03-10 04:17:39.0

Published:

10 March 2024 3:20 AM GMT

padmaja venugopal,K. Sudhakaran ,Padmajas BJP entry,Loknath Behra,loksabha election 2024,പത്മജയുടെ ബി.ജെ.പി പ്രവേശനം,ലോക്നാഥ് ബെഹ്റക്കെതിരെ സുധാകരന്‍,കെ.സുധാകരന്‍
X

കണ്ണൂര്‍: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ ദൂതനായി പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ലോക്നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചതിന് തെളിവുണ്ടെന്ന് കെ. സുധാകരൻ മീഡിയവണിനോട്‌ പറഞ്ഞു. ലോക്നാഥ് ബെഹ്റ വീട്ടിൽ പോയി സംസാരിച്ചതിന്റെ ചിത്രങ്ങൾ പാർട്ടിയുടെ കയ്യിലുണ്ട്. ബെഹ്റ ദൂതനായത് സി.പി.എമ്മിന് വേണ്ടിയാണ്. സി.പി.എമ്മുമായും ബി.ജെ.പിയുമായും ബന്ധം പുലർത്തുന്ന ആളാണ് ബെഹ്‌റയെന്നും സുധാകരൻ ആരോപിച്ചു.പത്മജ പോയത് യു.ഡി.എഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല.

'പത്മജ പോയത് യുഡിഎഫിന് ചെറിയ പ്രയാസം പോലും ഉണ്ടാക്കില്ല. വടകരയെക്കാൾ കെ.മുരളീധരന്‍റെ സ്ഥാനാർഥിത്വം പ്രയോജനപ്പെടുത്താൻ കഴിയുക തൃശ്ശൂരിലാണെന്നും മുരളീധരനെ കവച്ചുവെക്കാനൊരു സ്ഥാനാർഥി തൃശൂരിലില്ലെന്നും കെ. സുധാകരൻ പറഞ്ഞു. 'എനിക്ക് പാർട്ടിയുടെ വാക്കാണ് വലുത്. സ്വയം ഇറങ്ങിപ്പോകാൻ അവകാശമില്ല. അതുകൊണ്ടാണ് മത്സരിക്കുന്നത്. വടകരയിൽ ഷാഫിയെ കൊണ്ടുവന്നത് വളരെ റിസ്‌കെടുത്താണ്'. സുധാകരന്‍ പറഞ്ഞു.


TAGS :

Next Story