Quantcast

കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുന്നു; സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

ബി.ജെ.പി പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2024-04-15 08:46:09.0

Published:

15 April 2024 2:12 PM IST

Narendra Modi_PM of India
X

തൃശൂര്‍: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കുന്നംകുളത്ത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കരുവന്നൂര്‍ ബാങ്കിലെ പണം തിരിച്ച് നല്‍കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി പറഞ്ഞു. 'കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്. സിപിഎമ്മുകാരാണ് ബാങ്ക് കൊള്ളയടിച്ചത്. കര്‍ഷകരുടെ മക്കളുടെ വിവാഹം പോലും മുടങ്ങാന്‍ ഇത് കാരണമായെന്നും' നരേന്ദ്രമോദി ബി.ജെ.പി പൊതു സമ്മേളനത്തില്‍ പറഞ്ഞു.

തൃശൂരിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിലും മോദി പങ്കെടുക്കും. തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി മോദി വോട്ട് തേടും. ഇതിന് ശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടും. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് മൈതാനത്താണ് പ്രസംഗിക്കുക. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മോദി കൊച്ചിയിലെത്തിയത്.

TAGS :

Next Story