Quantcast

പത്തനംതിട്ടയിൽ ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Jan 2024 8:29 AM IST

Lorry and pick up van accident
X

പത്തനംതിട്ട: പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പുന്നലത്ത്പടിക്ക് സമീപമുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു.

രണ്ടു വാഹനങ്ങളുടേയും ഡ്രൈവർമാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൗണ്ട് എഞ്ചിനീയർ ചികിത്സയിലാണ്. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പിക്കപ്പ് വാൻ പുന്നപ്ര സ്വദേശികളുടേതാണ്. സീതത്തോട് നിന്ന് നാടൻ പാട്ട് അവതരിപ്പിച്ച് മടങ്ങിവരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

TAGS :

Next Story