Quantcast

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2022 4:30 PM IST

ഇടുക്കി മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
X

മുട്ടം: ഇടുക്കി ജില്ലയിലെ മുട്ടത്ത് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.റബർ പാലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. മുട്ടം പഞ്ചായത്ത് പടിയിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീട്ടിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും തകർന്നു.

ഡ്രൈവറടക്കം ക്യാബിനിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ ഏറെ ശ്രമകരമായാണ് പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

TAGS :

Next Story