Quantcast

'രാജി വേണ്ടതില്ല, ആരോപണം ഉയരുമ്പോൾ രാജിവെക്കാൻ തുടങ്ങിയാൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോ? ': എം മുകേഷ് എംഎല്‍എ

രാജിവെക്കണോ എന്നത് അവരവരുടെ ആത്മവിശ്വാസവും മനഃസാക്ഷിയുമെന്ന് മുകേഷ്

MediaOne Logo

Web Desk

  • Updated:

    2024-08-24 13:02:02.0

Published:

24 Aug 2024 6:26 PM IST

രാജി വേണ്ടതില്ല, ആരോപണം ഉയരുമ്പോൾ രാജിവെക്കാൻ തുടങ്ങിയാൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോ? : എം മുകേഷ് എംഎല്‍എ
X

തിരുവനന്തപുരം: രഞ്ജിത്തിനെതിരായ ആരോപണത്തിൽ രാജി വേണ്ടതില്ലെന്ന് എം. മുകേഷ് എംഎൽഎ. ആരോപണം ഉയരുമ്പോൾ രാജിവെക്കാൻ തുടങ്ങിയാൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്നും രാജിവെക്കണോ എന്നത് അവരവരുടെ ആത്മവിശ്വാസവും മനഃസാക്ഷിയുമാണെന്നും മുകേഷ് പറഞ്ഞു. രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ആരെങ്കിലും ഏതെങ്കിലും തരത്തിൽ സത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നല്ല തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ ഒരു ഗ്രൂപ്പ് നിലനിൽക്കില്ല. ആരെയും ഉണ്ടാക്കിയെടുക്കാനോ ഇല്ലാതാക്കാനോ പറ്റില്ല. എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ്. രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ. എൻ്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story