Quantcast

അശ്വത്ഥാമാവ് വെറും ഒരു ആന; സ്വർണക്കടത്ത് കേസ് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങളുമായി ശിവശങ്കറിന്‍റെ പുസ്തകം

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്‍റെ അനുഭവകഥയെന്ന് പുസ്തകത്തിന്‍റെ കവറില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 Feb 2022 6:21 AM GMT

അശ്വത്ഥാമാവ് വെറും ഒരു ആന; സ്വർണക്കടത്ത് കേസ് മുതല്‍ ജയില്‍ മോചനം വരെയുള്ള അനുഭവങ്ങളുമായി ശിവശങ്കറിന്‍റെ പുസ്തകം
X

സ്വർണക്കടത്ത് കേസിൽ ബാഗേജ് വിട്ടുകിട്ടാൻ സ്വപ്ന സുരേഷ് നേരിട്ടെത്തി തന്‍റെ സഹായം തേടിയെന്ന് എം. ശിവശങ്കർ. കസ്റ്റംസ് നടപടികളിൽ ഇടപെടുന്നത് ശരിയല്ലെന്ന മറുപടി നൽകി. സ്വപ്നക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. നിരന്തരം ആരോപണം ഉയർന്നപ്പോൾ ഉൾക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ശിവങ്കർ പറയുന്നു. അടുത്ത ദിവസം പുറത്തിറങ്ങുന്ന ശിവശങ്കറിന്‍റെ പുസ്തകത്തിലാണ് പരാമർശങ്ങൾ. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരില്‍ ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഡിസി ബുക്സാണ് പ്രസാധകര്‍. സ്വർണക്കടത്ത് കേസ് മുതൽ ജയിൽ മോചനം വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്.

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്‍റെ അനുഭവകഥയെന്ന് പുസ്തകത്തിന്‍റെ കവറില്‍ പറയുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അധികാരത്തിന്‍റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ അനുഭവകഥ. യുഎഇ കോണ്‍സുലേറ്റിന്‍റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പുസ്തകത്തില്‍ പ്രസാധകര്‍ പറയുന്നു.



TAGS :

Next Story