വെള്ളാപ്പള്ളി നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാനാവില്ല; എം.എ ബേബി
യോജിക്കാവുന്ന അഭിപ്രായങ്ങളെ സ്വീകരിക്കും.

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന എല്ലാ പരാമർശങ്ങളോടും യോജിക്കാൻ ആവില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. യോജിക്കാവുന്ന അഭിപ്രായങ്ങളെ സ്വീകരിക്കും. അല്ലാത്തത് തള്ളിക്കളയും. വെള്ളാപ്പള്ളിയുടെ പ്രസ്ഥാനം വഹിച്ച പങ്കിനോട് ബഹുമാനമുണ്ടെന്നും ബേബി പറഞ്ഞു.
സിപിഐക്കെതിരായ വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. ചതിയൻ ചന്തു പ്രയോഗം ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. എൽഡിഎഫിൻറെ മുഖമല്ല വെള്ളാപ്പള്ളിയെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
ചതിയൻ ചന്തുമാരാണ് സിപിഐക്കാരെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
Adjust Story Font
16

