Quantcast

പാർട്ടി കോൺഗ്രസ്സിനിടെ എം.എ ബേബിയുടെ സർപ്രൈസ് പിറന്നാളാഘോഷം

പതിവായി നൽകാറുള്ള പുസ്തങ്ങൾക്ക് പകരം ഭാര്യ ബെറ്റി ലൂയിസ് ഇത്തവണ പിറന്നാൾ സമ്മാനമായി നൽകിയത് ടീ ഷർട്ടാണ്

MediaOne Logo

ഷിദ ജഗത്

  • Published:

    6 April 2022 12:54 PM GMT

പാർട്ടി കോൺഗ്രസ്സിനിടെ എം.എ ബേബിയുടെ സർപ്രൈസ് പിറന്നാളാഘോഷം
X
Listen to this Article

പാർട്ടി കോൺഗ്രസ്സിനിടെ പിറന്നാൾ ആഘോഷിച്ച് സി.പി.എം മുതിർന്ന നേതാവും മുൻമന്ത്രിയുമായ എം.എ ബേബി. ഇന്നലെയായായിരുന്നു എം.എ ബേബിയുടെ 68-ാം പിറന്നാൾ. പാർട്ടി കോൺഗ്രസ്സിന് തലേദിവസം നടന്ന പോളിറ്റ് ബ്യൂറോയ്ക്കിടെ ആയിരുന്നു ആഘോഷം.

യോഗം കഴിഞ്ഞ ഉടനെ ബേബിയെ അമ്പരപ്പിച്ച് പിറന്നാൾ കേക്കെത്തി. കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബേബിയ്ക്ക് നൽകി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയുമടക്കമുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.

ഇത്തവണ ബേബിക്ക് സർപ്രൈസുകളുടെ പിറന്നാൾ ആണ്. പതിവായി നൽകാറുള്ള പുസ്തങ്ങൾക്ക് പകരം ഭാര്യ ബെറ്റി ലൂയിസ് ഇത്തവണ പിറന്നാൾ സമ്മാനമായി നൽകിയത് ഒരു ടീ ഷർട്ടാണ്. ഗസ്റ്റ് ഹൗസിൽ പായസം വെപ്പിച്ച് വിതരണം നടത്തുകയും ചെയ്തു.

അധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായി 1954 ഏപ്രിൽ 5 നാണ് എം.എ ബേബിയുടെ ജനനം. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 32-ാം വയസ്സിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സഭയിലെത്തുന്ന പ്രായം കുറഞ്ഞവരിലൊരാളായി മാറി. 2006-ൽ കുണ്ടറ നിയമസഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി ജനവിധി തേടി വിജയിച്ച അദ്ദേഹം വി.എസ് അച്യുതാനന്ദൻ സർ്ക്കാറിൽ വിദ്യാഭ്യാസ - സാംസ്‌കാരിക മന്ത്രിയായിരുന്നു.

TAGS :

Next Story