'ഓണവും നബിദിനവും അധ്യാപകദിനവും ഒരുമിച്ചെത്തിയത് മനോഹരമായ ഒത്തൊരുമ'; ആശംസകൾ നേർന്ന് എം.എ ബേബി
ജോലി ചെയ്തവന് വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന പ്രവാചക സന്ദേശം കേരളമാകെ കമ്യൂണിസ്റ്റുകാർ മുദ്രാവാക്യമായി ഉയർത്തിയിട്ടുണ്ടെന്ന് ബേബി പറഞ്ഞു.

കോഴിക്കോട്: നബിദിനവും അധ്യാപകദിനവും ഓണം എന്ന സമത്വകാലത്തിന്റെ ആഘോഷവും ഒരുമിച്ചെത്തിയത് മനോഹരവും അർഥപൂർണവുമായ ഒത്തൊരുമയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി.
'ജോലിവിയർപ്പുകൾ
വറ്റും മുമ്പേ
കൂലി കൊടുക്കണമെന്ന്
അരുൾ ചെയ്‌തോൻ
കൊല്ലാക്കൊലയെ
എതിർക്കുന്നോൻ നബി
സല്ലല്ലാഹ് അലൈഹുവസല്ലം' എന്ന വിശ്വാസം ഏറനാട് വള്ളുവനാട് ഉൾപ്പെടെ കേരളത്തിലാകെ പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകാരും മുദ്രാവാക്യമായി ഉയർത്തിയിട്ടുണ്ട്. ഇന്നും അത് നമ്മുടെ അടിയുറച്ച കാഴ്ചപ്പാടാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് മാത്രമല്ല; സർവ മനുഷ്യർക്കും- സ്ത്രീ പുരുഷ വർണ വംശ വർഗ വ്യത്യാസമില്ലാതെ സമത്വത്തിലും തുല്യതയിലും അധിഷ്ഠിതമായ ഒരു നവലോകത്ത് ജീവിക്കാനാവട്ടെ എന്ന് പരസ്പരം ആശംസിക്കാമെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അതിന് ഒരുപാട് പഠിക്കേണ്ടതുണ്ട് എന്ന് അധ്യാപകദിനം ഓർമിപ്പിക്കുന്നു. ശരിയാംവണ്ണം പഠിച്ചാൽ മാത്രമേ ശരിയായി പ്രവർത്തിക്കാനും അനീതികൾക്കെതിരെ പൊരുതാനും കഴിയുകയുള്ളൂ. അങ്ങനെ മാത്രമേ സമത്വവും നീതിയും സ്ഥാപിക്കാനാവുകയുള്ളൂ. ആ തിരിച്ചറിവ് നമ്മെ കർമോന്മുഖരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

