സിപിഐ (എംഎൽ) ആസ്ഥാനം സന്ദർശിച്ച് എം.എ ബേബി
സിപിഐ (എംഎൽ) ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ് ബേബി.

ന്യൂഡൽഹി: സിപിഐ (എംഎൽ) ആസ്ഥാനമായ ചാരു ഭവൻ സന്ദർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. പോളിറ്റ്ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ലെ, നിലോത്പാൽ ബസു, അരുൺ കുമാർ എന്നിവർക്കൊപ്പമാണ് ബേബി ചാരു ഭവനിലെത്തിയത്. സിപിഐ (എംഎൽ) ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ സിപിഎം ജനറൽ സെക്രട്ടറിയാണ് ബേബി.
നിലവിലെ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. ഇടതുപക്ഷത്തുള്ള എല്ലാവരും അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
Adjust Story Font
16

