Quantcast

'ഭരണകൂട ഭീകതയുടെ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ സാംസ്‌കാരിക മേഖല തെരഞ്ഞെടുത്ത വ്യക്തിത്വം'- കെ.പി ശശിയെ അനുശോചിച്ച് മഅ്ദനി

'എന്റെ നീതിനിഷേധത്തിന്റെ നാൾവഴികളെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ഫാബ്രിക്കേറ്റഡ്' എന്ന ഡോക്യുമെന്ററി എനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്നതായിരുന്നു'

MediaOne Logo

Web Desk

  • Updated:

    2022-12-25 14:10:56.0

Published:

25 Dec 2022 2:07 PM GMT

ഭരണകൂട ഭീകതയുടെ ഇരകൾക്ക് വേണ്ടി സംസാരിക്കാൻ സാംസ്‌കാരിക മേഖല തെരഞ്ഞെടുത്ത വ്യക്തിത്വം- കെ.പി ശശിയെ അനുശോചിച്ച് മഅ്ദനി
X

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി ശശിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പിഡിപി നേതാവ് അബ്ദുനാസർ മഅ്ദനി. ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടി ശബ്ദിക്കുവാൻ സാംസ്‌കാരിക മേഖല തിരഞ്ഞെടുത്ത പ്രമുഖ വ്യക്തിത്വമായിരുന്നു കെ.പി ശശിയെന്ന് മഅ്ദനി അനുശോചിച്ചു.

'തന്റെ ചിന്തയും പ്രവർത്തനവും എഴുത്തും ഇരകളുടെ അവകാശങ്ങൾക്ക് വേണ്ടിയും മോചനത്തിന് വേണ്ടിയും അദ്ദേഹം ഉപയോഗിച്ചു. ഭരണകൂടത്തിന്റെ കോടാലി കൈകളായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ തിരക്കഥയിൽ കുറ്റവാളികളാകുന്ന നിരപരാധികളെ പുതിയ കാലത്തിൻറെ മാധ്യമമായ ഡോക്യുമെന്ററികളിലൂടെ അഭ്രപാളികളിൽ അവതരിപ്പിച്ച് ജനമധ്യത്തിലേക്ക് എത്തിച്ച് തന്റെ ദൗത്യം നിർവഹിക്കുകയായിരുന്നു കെ.പി ശശി. നിലവിൽ ഞാൻ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ഏറ്റവുമധികം ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം ഇടയ്ക്കിടെ ബാംഗ്ലൂരിൽ എന്നെ സന്ദർശിക്കുമായിരുന്നു ദ്ദേഹം, ആഴ്ച്ചകൾക്ക് മുമ്പും ഇവിടെ എന്നെ സന്ദർശിക്കുകയുണ്ടായി'- മഅ്ദനി പറയുന്നു.

'എന്റെ നീതിനിഷേധത്തിന്റെ നാൾവഴികളെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ഫാബ്രിക്കേറ്റഡ്' എന്ന ഡോക്യുമെന്ററി എനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള കേസുകളുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്നതിന് വളരേയധികം ഉപകരിക്കുകയും, സംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾക്ക് എന്റെ നിരപരാധിത്വം ബോധ്യമാകുന്നതിനും ഉൾകൊള്ളുന്നതിനും കാരണമായിട്ടുണ്ട്. കെ.പി ശശിയുടെ പെട്ടെന്നുള്ള നിര്യാണം വളരെയധികം അസ്വസ്ഥതയും വേദനയും ഉളവാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വളരെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു'. മഅ്ദനി കൂട്ടിച്ചേർത്തു.

TAGS :

Next Story