Quantcast

'മധുവിന് നീതി കിട്ടിയില്ല, സുപ്രിംകോടതി വരെ വേണമെങ്കിലും പോകും'; അപ്പീൽ നൽകാനൊരുങ്ങി മധുവിന്റെ കുടുംബം

വെറുതെ വിട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അപ്പീൽ നൽകുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-04-04 10:06:29.0

Published:

4 April 2023 8:51 AM GMT

madhu_murder caseAttapadi Madhu case
X

പാലക്കാട്: കോടതിവിധിയിൽ തൃപ്തിയില്ലാതെ മധുവിന്റെ കുടുംബം. കേസിൽ രണ്ട് പ്രതികളെ കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. വെറുതെ വിട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അപ്പീൽ നൽകുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു. മധുവിന് നീതി കിട്ടിയില്ലെന്നും സുപ്രിംകോടതി വരെ വേണമെങ്കിലും പോകാൻ തയ്യാറാണെന്ന നിലപാടിലാണ് കുടുംബം.

കേസിൽ നാല്, പതിനൊന്ന് പ്രതികളെയാണ് കോടതി ഒഴിവാക്കിയത്. പതിനാറ് പ്രതികളിൽ പതിനാല് പേർ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷാവിധി ബുധനാഴ്ച(നാളെ) പ്രഖ്യാപിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

സംഭവം നടന്ന് അഞ്ച് വർഷത്തിനുശേഷമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി വിധി പറയുന്നത്. മാർച്ച് 10നു വാദം പൂർത്തിയായി. മാർച്ച് 18നു വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്കു മാറ്റി. 30നു കേസ് പരിഗണിച്ചപ്പോഴാണ് ഇന്നു വിധി പറയാനായി വീണ്ടും മാറ്റിയത്. വിധി പറയുന്ന സാഹചര്യത്തിൽ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ചെന്നും തുടര്‍ന്ന്, കൊല്ലപ്പെട്ടെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. 2022 ഏപ്രില്‍ 28-ന് വിചാരണ തുടങ്ങിയതുമുതല്‍ നടന്ന സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം വിവാദമായിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. നേരത്തെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപ്പെടുന്നു. പ്രതികളുടെ സമ്മർദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു.

TAGS :

Next Story