Quantcast

ചൈനീസ് ഭാഷാ പഠനത്തിൽ ജെആര്‍എഫ് കരസ്ഥമാക്കി മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി

മഅ്ദിന്‍ അക്കാദമിയില്‍ നിന്നും എസ്എസ്എല്‍സിക്ക് ശേഷമാണ് ആഷിഖ് ചൈനീസ് ഭാഷാ പഠനം ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    5 Feb 2026 9:34 PM IST

Madin Academy student obtains JRF in Chinese language studies
X

മലപ്പുറം: ചൈനീസ് ഭാഷാ പഠനത്തിൽ ജെആര്‍എഫ് കരസ്ഥമാക്കി മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥി. മലപ്പുറം സ്വദേശി മുഹമ്മദ് ആഷിഖ് അദനിയാണ് നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം ചൈനീസ് ഭാഷാ പഠനത്തിൽ ഒബിസി വിഭാഗത്തില്‍ ജെആര്‍എഫ് നേടിയ ഏക വിദ്യാര്‍ഥി കൂടിയാണ് ആഷിഖ്.

പത്ത് വര്‍ഷം മഅ്ദിന്‍ ക്യാമ്പസിലെ മത-ഭൗതിക സമന്വയ പഠനകേന്ദ്രമായ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പിജിക്ക് പഠിക്കുകയാണ് ആഷിഖ്. മഅ്ദിന്‍ അക്കാദമിയില്‍ നിന്നും എസ്എസ്എല്‍സിക്ക് ശേഷമാണ് ആഷിഖ് ചൈനീസ് ഭാഷാ പഠനം ആരംഭിച്ചത്.

മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി അക്ഷരങ്ങളും പ്രയാസകരമായ സംസാര രീതിയും ഉള്‍ക്കൊള്ളുന്ന ചൈനീസ് ഭാഷയുടെ പ്രാഥമിക പഠനം മൊബൈല്‍ ഉപയോഗിച്ചായിരുന്നു. ചൈനീസ് പഠനമേഖലയില്‍ കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ തുടക്കത്തില്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നു. എന്നിട്ടും ശക്തമായ മനക്കരുത്തും മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങളുടെയും മറ്റു പണ്ഡിതരുടേയും പിന്തുണ ചൈനീസ് ഭാഷാ പഠനത്തിന് ആഷിഖിന് തുണയായി.

വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന അറബ്- ചൈനീസ് ലോകത്തെ നയതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഷിഖിന്റെ താത്പര്യം. മലപ്പുറം സ്പിന്നിങ് മില്ലില്‍ താമസിക്കുന്ന അലവിക്കുട്ടി- ബീ കുട്ടി ദമ്പതികളുടെ മകനാണ് ആഷിഖ്.

ആശിഖിനെ കൂടാതെ മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥികളായ ഹാഫിസ് നസീം അദനി, അബൂഹാഷിം മണ്ണാര്‍ക്കാട് (ഇസ്‌ലാമിമിക് സ്റ്റഡീസ്), സിറാജ് മുക്കം (മലയാളം), സഫ്‌വാന്‍ അദനി വേങ്ങര, അജ്മല്‍ അദനി വെളിയങ്കോട് (അറബിക്) എന്നിവര്‍ക്കും ജെആര്‍എഫ് ലഭിച്ചിട്ടുണ്ട്. ചരിത്രനേട്ടം കൈവരിച്ച ആഷിഖിനെയും മറ്റു വിദ്യാര്‍ഥികളെയും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

TAGS :

Next Story