Quantcast

മദ്രസാധ്യാപകന് അയൽവാസിയുടെ വെട്ടേറ്റു; കൈക്കും കാലിനും ഗുരുതര പരിക്ക്

ആക്രമണത്തിന് കാരണം വ്യക്തിവൈരാഗ്യം

MediaOne Logo

Web Desk

  • Updated:

    2022-12-11 04:46:27.0

Published:

11 Dec 2022 9:52 AM IST

മദ്രസാധ്യാപകന് അയൽവാസിയുടെ വെട്ടേറ്റു; കൈക്കും കാലിനും ഗുരുതര പരിക്ക്
X

കോഴിക്കോട്: കുന്ദമംഗലത്ത് അയൽവാസിയുടെ വെട്ടേറ്റ് മദ്രസാ അധ്യാപകന് ഗുരുതര പരിക്ക്. പതിമംഗലം അഷ്റഫ് സഖാഫിക്കാണ് കൈക്കും കാലിനും സാരമായി പരിക്കേറ്റത്. കുന്ദമംഗലം പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.. അഷ്റഫ് സഖാഫിയെ അയൽവാസിയായ ഷമീർ വഴിയിൽ വെച്ച് വെട്ടുകയായിരുന്നു.

കൊടുവാളുമായെത്തിയ ഷമീർ കുട്ടികൾ ഉൾപ്പെടെയുള്ളവരെ അക്രമിക്കാൻ ശ്രമിച്ചെന്നും വീടിന്റെ ജനൽ തകർത്തെന്നും അഷ്റഫ് സഖാഫി പറയുന്നു. ഭീതി കാരണം കുടുംബത്തിന് വീട്ടിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അഷ്റഫ് സഖാഫി പറയുന്നു.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷമീർ നേരത്തെയും അഷ്‌റഫ് സഖാഫിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.പ്രതിയെ പിടികൂടാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.

TAGS :

Next Story