Quantcast

മഹാരാജാസ് കോളജ് അധ്യാപകൻ നിസാമുദ്ദീനെ സ്റ്റാഫ് അഡൈ്വസർ സ്ഥാനത്തുനിന്ന് നീക്കി

നിസാമുദ്ദീൻ വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് വിവിധ വിദ്യാർഥി സംഘടനകൾ പരാതി നൽകിയിരുന്നു.

MediaOne Logo

Web Desk

  • Published:

    31 Jan 2024 7:11 PM IST

Maharaja
X

കൊച്ചി: വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് മഹാരാജാസ് കോളജ് അധ്യാപകൻ നിസാമുദ്ദീനെതിരെ നടപടി. കോളജ് യൂണിയൻ സ്റ്റാഫ് അഡൈ്വസർ സ്ഥാനത്തുനിന്ന് നിസാമുദ്ദീനെ നീക്കി. വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി.

നിസാമുദ്ദീനെതിരെ കെ.എസ്.യു, ഫ്രറ്റേണിറ്റി, എം.എസ്.എഫ് തുടങ്ങിയ സംഘടനകൾ പരാതി നൽകിയിരുന്നു. ഇന്ന് ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗമാണ് നിസാമുദ്ദീനെ മാറ്റാൻ തീരുമാനിച്ചത്. മലയാള വിഭാഗത്തിലെ ഡോ. സുമി ജോയ് ഒലിയപ്പുറമാണ് പുതിയ അഡൈ്വസർ.




TAGS :

Next Story