Quantcast

സർവകലാശാലാ പരീക്ഷാനടത്തിപ്പിൽ വൻ പരിഷ്‌കാരം; ഓർമ്മ പരിശോധന പകരം അറിവ് പരിശോധന

സർക്കാർ നിയോഗിച്ച സമിതിയുടെ ശിപാർശയിൽ എതിർപ്പുമായി അധ്യാപക സംഘടനകൾ

MediaOne Logo

Web Desk

  • Updated:

    2022-04-15 01:53:28.0

Published:

15 April 2022 1:41 AM GMT

സർവകലാശാലാ പരീക്ഷാനടത്തിപ്പിൽ വൻ പരിഷ്‌കാരം;  ഓർമ്മ പരിശോധന പകരം അറിവ് പരിശോധന
X

തിരുവനന്തപുരം: സർവകലാശാലകളിലെ പരീക്ഷാനടത്തിപ്പിൽ വലിയ പരിഷ്‌കാരങ്ങൾ വരുന്നു. ഓർമ്മ പരിശോധന പകരം അറിവ് പരിശോധനക്ക് പ്രാധാന്യം നൽകും. ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശിപാർശ നൽകി. എന്നാൽ ശിപാർശയിൽ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

എംജി സർവകലാശാല പിവിസി ഡോ. സി ടി അരവിന്ദകുമാർ സമിതിയാണ് ശുപാർശകൾ നൽകിയത്. ഓർമ്മക്ക് പകരം അറിവ് പരിശോധിക്കുന്നതാകണം പരീക്ഷകൾ എന്നതാണ് പ്രധാന ശിപാർശ. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷ വേണം. പരീക്ഷ നടത്തി ഒരു മാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുക. സർവകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങൾക്ക് മാറ്റം വരണമെന്നും സമിതി ശിപാർശ ചെയ്തു. എന്നാൽ ശിപാർശയെ തുഗ്ലക്ക് പരിഷ്‌കാരത്തോടാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉപമിച്ചത്.

ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളിലെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളിലേയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളേജുകൾക്ക് നൽകണമെന്നും ശിപാർശയിലുണ്ട്. പുനർമൂല്യനിർണയം 15 ദിവസത്തിനകം പൂർത്തിയാക്കണം, അപേക്ഷിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കുക, യു.ജി.സി അംഗീകാരമുള്ള സർവകലാശാലകൾ പരസ്പരം അംഗീകരിച്ച് തുല്യതാ സർട്ടിഫിക്കറ്റ് നൽകുക എന്നിങ്ങനെ നീളുന്നു സമിതി നൽകിയ ശിപാർശകൾ.


Major changes are coming in the conduct of examinations in universities

TAGS :

Next Story