Quantcast

കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

ഫയർഫോഴ്സിന്‍റെ മൂന്ന് യൂണിറ്റ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2026-03-26 06:12:19.0

Published:

26 March 2026 10:44 AM IST

കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
X

എറണാകുളം: കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം.

രാവിലെ എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് തീയണക്കാനുള്ള ശ്രമം തുടരുന്നു. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ സ്ഥിരീകരിക്കാനായിട്ടില്ല.

TAGS :

Next Story