കണ്ണൂർ തലശ്ശേരിയിൽ വൻ തീപിടിത്തം
പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ തീപ്പിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടങ്ങി.
വ്യവസായ മേഖലയായത് കൊണ്ട് തന്നെ പ്രദേശത്ത് ജനവാസം കുറവാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്. ഇതിനകത്ത് പൊട്ടിത്തെറിക്കാൻ സാധ്യയുള്ള വസ്തുക്കൾ ഉണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Next Story
Adjust Story Font
16

