തൃശൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം; നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല

തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിൽ വന്‍ തീപിടിത്തം.ബൈക്ക് പാർക്കിങ് ഭാഗത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് ബൈക്കുകൾ കത്തി നശിച്ചു. രണ്ടാം പ്ലാറ്റ് ഫോമിനോട് ചേർന്നുള്ള പാർക്കിങ്ങിൽ ആണ് തീ പടർന്നു പിടിച്ചത്.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. 200ലധികം വാഹനങ്ങള്‍ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീപിടിച്ച് ബൈക്കുകള്‍ പൊട്ടിത്തെറിച്ചു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രണ്ടു വാഹനങ്ങൾ കത്തിയെന്ന സന്ദേശമാണ് ലഭിച്ചതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു.രണ്ടു മിനിറ്റുകൊണ്ട് സ്ഥലത്ത് എത്തിയപ്പോഴേക്കും തീ വ്യാപിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ തിങ്ങി പാർക്കിങ് ചെയ്തതുകൊണ്ടാണ് തീ ആളിപ്പടർന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഒരു വണ്ടിക്ക് തീപിടിച്ചപ്പോൾ തന്നെ തീയണക്കാൻ സാധിച്ചിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സാധിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞു.ബൈക്കുകളുടെ ടാങ്കുകൾ പൊട്ടിത്തെറിച്ച് ഭയാനകമായ അവസ്ഥയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.
Adjust Story Font
16

