Quantcast

മലബാര്‍ സിമന്‍റ്സിന്‍റെ ഉത്പാദനം ഉല്‍പാദനം ഇരട്ടിയാക്കാന്‍ തീരുമാനം

സംസ്ഥാനത്തിന് ആവശ്യമുള്ള സിമന്റിന്റെ 25 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കനാണ് ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-21 03:38:25.0

Published:

21 Dec 2021 3:24 AM GMT

മലബാര്‍ സിമന്‍റ്സിന്‍റെ ഉത്പാദനം ഉല്‍പാദനം ഇരട്ടിയാക്കാന്‍ തീരുമാനം
X

മലബാര്‍ സിമന്‍റ്സിന്‍റെ ഉത്പാദനം രണ്ടു കൊല്ലം കൊണ്ട് ഇരട്ടിയാക്കാന്‍ വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.സംസ്ഥാനത്തിന് ആവശ്യമുള്ള സിമന്‍റിന്‍റെ 25 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കനാണ് ലക്ഷ്യമിടുന്നത്. അതിനായി മലബാര്‍ സിമന്‍റ്സിനൊപ്പം സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

പ്രതിമാസ ഉല്‍പാദനം ആറുലക്ഷം ടണ്ണില്‍ നിന്ന് പന്ത്രണ്ട് ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. പണ്ടാരത്ത് മലയിലെ ചുണ്ണാമ്പ് ഖനനം പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തുടങ്ങുകയുള്ളു.കൊച്ചിയില്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്‍റെ പാട്ട നടപടികള്‍ വേഗത്തിലാക്കി 18 മാസം കൊണ്ട് ബ്ലന്റിങ് യൂണിറ്റ് ആംരംഭിക്കും. മട്ടന്നൂരില്‍ കിന്‍ഫ്രയുടെ സ്ഥലത്ത് രണ്ട് കൊല്ലം കൊണ്ട് ഗ്രൈന്റിങ് യൂനിറ്റും സജ്ജമാക്കാന്‍ യോഗത്തില്‍ തീരുമാനമായി.

വാളയാറിലെ ഖനിയില്‍ പത്തു കൊല്ലം ഖനനം നടത്താനേ കഴിയൂ. അതുകൊണ്ടു തന്നെ ക്ലിങ്കര്‍ ഇറക്കുമതിചെയ്യാന്‍ ശ്രമിക്കും.പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് കഴിഞ്ഞ കൊല്ലം മുതല്‍ ലാഭത്തിലേക്ക് തിരികെയെത്തിയ സാഹചര്യത്തിലാണ് ഉല്പാദനം കൂട്ടാനുള്ള തീരുമാനമെടുത്തത്.

TAGS :

Next Story