Quantcast

അർഹതപ്പെട്ട ഫണ്ട് പോലുമില്ല; അലിഗഡ് സർവകലാശാലയുടെ മലപ്പുറം സെന്ററിനോട് കടുത്ത അവഗണന

യു.പി.എ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച തുക പോലും നൽകാൻ എൻ.ഡി.എ സർക്കാർ തയ്യാറാകുന്നില്ല

MediaOne Logo

Web Desk

  • Updated:

    2023-11-05 02:14:31.0

Published:

5 Nov 2023 7:34 AM IST

aligarh university malappuram
X

മലപ്പുറം: അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ മലപ്പുറം സെന്ററിനോട് കേന്ദ്ര സർക്കാർ കടുത്ത വിവേചനം തുടരുന്നു. ഫണ്ടില്ലാത്തതിനാൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല. യു.പി.എ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച തുക പോലും നൽകാൻ എൻ.ഡി.എ സർക്കാർ തയ്യാറാകുന്നില്ല.

2009ലാണ് പെരിന്തൽമണ്ണയ്ക്കടുത്ത് ചേലാമലയിൽ അലിഗഡ് സർവകലശാലയുടെ കേന്ദ്രത്തിനായി പണികൾ തുടങ്ങിയത്. 1200 കോടിയുടെ പദ്ധതിയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് ഒന്നും തന്നെ അനുവദിക്കുന്നില്ല.

നേരത്തെ പ്രഖ്യാപിച്ച തുക ഇനി ലഭിക്കില്ലെന്നും ഹയർ എജ്യുക്കേഷൻ ഫണ്ടിങ് ഏജൻസിയിൽ നിന്നും വായ്പ രൂപത്തിൽ പണം എടുക്കാനുമാണ് നിർദേശം. ഇങ്ങനെയായാൽ പ്രതിവർഷം 7.7 കോടി രൂപ തിരിച്ചടയ്‌ക്കേണ്ടി വരും. ന്യൂനപക്ഷ സ്ഥാപനങ്ങളോടു ഉള്ള വിവേചനമാണ് കേന്ദ്ര സർക്കാറിന്റെതെന്ന് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും വിമർശനമുണ്ട്.

TAGS :

Next Story