'അച്ഛനെ പരിഗണിച്ചതുപോലെ പാർട്ടി എന്നെയും പരിഗണിച്ചു, സ്ഥാനാർഥിത്വം അത്ഭുതപ്പെടുത്തി'; അഡ്വ. എ.പി സ്മിജി
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാക്കിയതിൽ ദൈവത്തിനും തങ്ങൾക്കും യുഡിഎഫിലെ എല്ലാ അംഗങ്ങൾക്കും നന്ദിയെന്നും സ്മിജി പറഞ്ഞു

മലപ്പുറം: അച്ഛനെ പരിഗണിച്ചതുപോലെ പാർട്ടി തന്നെയും പരിഗണിച്ചുവെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജി. തനിക്ക് ഏറെ കണക്ഷനുള്ള സ്ഥലമാണ് ജില്ലാ പഞ്ചായത്ത്. അച്ഛൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മെമ്പറുമായിരുന്ന സമയത്ത് പലപ്പോഴും ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷയില്ലാതെയായിരുന്നു സ്ഥാനാർത്ഥിത്വം. അതുപോലെ അത്ഭുതപ്പെടുത്തിയതാണ് വൈസ് പ്രസിഡണ്ട് സ്ഥാനമെന്നും സ്മിജി മീഡിയവണിനോട് പറഞ്ഞു.
അന്തരിച്ച ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി.പാണക്കാട് ശിബാഹ് തങ്ങളാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‍ലിം ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. 'എന്നെ വൈസ് പ്രസിഡന്റാക്കിയതിൽ ദൈവത്തിനും തങ്ങൾക്കും യുഡിഎഫിലെ എല്ലാ അംഗങ്ങൾക്കും നന്ദി. എന്നെക്കാളും വലിയ ഉത്തരവാദിത്തമാണ് കൈവന്നിരുന്നത്.ഊണും ഉറക്കവും ഒഴിച്ച് എന്‍റെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്കാണ് ഈ പദവിയില്‍ കൂടുതല്‍ സന്തോഷമെന്നും സ്മിജി പറഞ്ഞു.
Adjust Story Font
16

