മലപ്പുറം കൂരിയാട് ദേശീയപാത; നിർമാണത്തിലെ അപാകത അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ
പ്രദേശത്തെ ഭൂഘടന പരിഗണിച്ച് മേൽപാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂരിയാട്: മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിലെ അപാകത തുടക്കത്തിൽ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക അവഗണിച്ച് റോഡ് നിർമിച്ചതിന്റെ പരിണിതഫലമാണ് റോഡ് തകർച്ചയെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്തെ ഭൂഘടന പരിഗണിച്ച് മേൽപാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശീയപാതക്കായി ഭൂമി ഏറ്റെടുപ്പ് തുടങ്ങിയപ്പോൾ മുതൽ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നിർമാണത്തിൻറെ ഓരോ ഘട്ടത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ചു. പ്രദേശത്തിൻറെ ഭൂഘടനയുടെ സവിശേഷത കൂടി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ഒന്നും ചെവികൊണ്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപകടസ്ഥലം യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചു. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇനിയും ആശങ്കകൾ അവഗണിച്ചാണ് തകർന്ന ഭാഗത്തെ റോഡ് പുനർ നിർമാണമെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും , പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയും തീരുമാനം.
Adjust Story Font
16

