മലപ്പുറം മാറാക്കരയിൽ മുസ്‌ലിം ലീഗിൽ കൂട്ടരാജി; വാർഡ് മെമ്പർ ഉൾപ്പെടെ 150 പേർ പാർട്ടി വിട്ടു
വാർഡ് കമ്മിറ്റിയുടെ നിർദേശം മറികടന്ന് സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാണ് ആരോപണം

മലപ്പുറം: മലപ്പുറം മാറാക്കരയിൽ മുസ്‌ലിം ലീഗിൽ കൂട്ടരാജി. 24-ാം വാർഡ് മെമ്പറും വാർഡ് ലീഗ് പ്രസിഡന്റും ഉൾപ്പെടെ 150 പേരാണ് പാർട്ടി വിട്ടത്.
വാർഡ് കമ്മിറ്റിയുടെ നിർദേശം മറികടന്ന് സിപിഎമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റ് നൽകിയെന്നാണ് ആരോപണം. സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയേയും പഞ്ചായത്ത് ലീഗ് കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചുവെന്ന് പാർട്ടി വിട്ടവർ പറഞ്ഞു. നിലവിലെ വാർഡ് മെമ്പർ ഷംല ബഷീർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
Next Story
Adjust Story Font
16

