മലപ്പുറത്ത് ദേശീയപാത തകർന്ന സംഭവം; ജില്ലാ കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും
അശാസ്ത്രീയ നിർമാണമെന്ന് ആരോപണം

മലപ്പുറം: മലപ്പുറം കൂരിയാട് നിർമാണത്തിനിടെ ദേശീയപാത തകർന്ന സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. ജനപ്രതിനിധികളയുമായും ഇന്ന് ചർച്ച നടത്തും.
ഇന്നലെ ഉച്ചയോടെയാണ് കൂരിയാട് ഓവർപാസിൽ മതിൽ തകർന്ന് സർവീസ് റോഡിലേക്ക് വീണത്. കല്ലുകൾ വീണ് മൂന്ന് വാഹനങ്ങൾക്ക് കേടുപറ്റി. യാത്രക്കാർ അത്ഭുതരകമായാണ് രക്ഷപ്പെട്ടത്. ദേശീയ പാത നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്നാരോപിച്ച് നാട്ടുകാർ റോഡുപരോധിച്ചിരുന്നു. ജില്ലാ കലക്ടർ സ്ഥലത്ത് എത്തുമെന്ന് തഹസിൽദാർ നൽകിയ ഉറപ്പിന്മേലായിരുന്നു നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.
സംഭവത്തെ തുടർന്ന് കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങൾ വികെ പടിയിൽ നിന്നും മമ്പുറം-കക്കാട് റോഡിലൂടെ വഴിതിരിച്ചുവിടുകയായിരുന്നു.
Next Story
Adjust Story Font
16

