Quantcast

മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    30 Jan 2022 9:50 AM IST

മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു
X

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാൾ മരിച്ചു. പുളളിപ്പാടം സ്വദേശി ഇല്ലിക്കൽ കരീം ആണ് മരിച്ചത്. 67 വയസ്സായിരുന്നു.

തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ കരീമിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ അഞ്ചു പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ കരീം പറമ്പില്‍ വീണുകിടക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നാലു പേരുടെ പരിക്ക് ഗുരുതരമല്ല.

TAGS :

Next Story