Quantcast

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് അതിജീവിതയുടെ വാദം

MediaOne Logo

Web Desk

  • Updated:

    2023-07-24 01:24:40.0

Published:

24 July 2023 6:52 AM IST

kerala high court
X

ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് അതിജീവിതയുടെ വാദം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിട്ടും വിചാരണ കോടതി സ്വമേധയാ ഇടപെട്ടില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.



TAGS :

Next Story