Quantcast

മലയാള സിനിമ ഇന്നു മുതൽ വീണ്ടും സ്‌ക്രീനിൽ; ആദ്യം പ്രദർശനത്തിനെത്തുക ജോജു ജോർജ് ചിത്രം സ്റ്റാർ

മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ഫിലിം ചേമ്പർ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ് .

MediaOne Logo

Web Desk

  • Published:

    29 Oct 2021 3:04 AM GMT

മലയാള സിനിമ ഇന്നു മുതൽ വീണ്ടും സ്‌ക്രീനിൽ; ആദ്യം പ്രദർശനത്തിനെത്തുക ജോജു ജോർജ് ചിത്രം സ്റ്റാർ
X

തിയറ്ററുകളിൽ ഇന്ന് മുതൽ മലയാള സിനിമയ്ക്ക് ഉത്സവകാലം . ജോജു ജോർജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റർ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ഉൾപ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളിൽ തിയറ്ററുകളിൽ എത്തും .

കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയിൽ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനിൽ ഇന്നുമുതൽ തെളിയുകയാണ് . ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാർ സിനിമയിൽ അതിഥിയായി പൃഥ്‌വി രാജുo എത്തുന്നുണ്ട് . കനൽ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം , ജാഫർ ഇടുക്കി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുലരി ബഷീർ സംവിധാനം ചെയ്ത ക്യാബിൻ എന്ന ചിത്രവും ഇന്ന് തിയറ്ററുകളിൽ എത്തും.

റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേർന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത് . സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും . അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളും ഉടൻ പ്രദർശനത്തിന് എത്തും . മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ തിയറ്ററുകളിൽ എത്തിക്കാൻ ഫിലിം ചേമ്പർ മധ്യസ്ഥതയിൽ തിയറ്റർ ഉടമകളും നിർമാതാക്കളും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ് .

TAGS :

Next Story