Quantcast

മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തും സർക്കാർ തള്ളി

MediaOne Logo

Web Desk

  • Updated:

    2023-02-11 06:58:21.0

Published:

11 Feb 2023 3:59 AM GMT

R bindhu, arif mohammed khan
X

R bindhu, arif mohammed khan

തിരുവനന്തപുരം: മലയാളം സർവകലാശാല വിസി നിയമനത്തിനായി ഗവർണറെ മറികടന്ന് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന്റെ രേഖകൾ പുറത്ത്.കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തും സർക്കാർ തള്ളി. ഗവർണ്ണർ ഇത് വരെ ഒപ്പിട്ടിട്ടില്ലാത്ത ബില്ല് പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാൻ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയൽ വിവരവും പുറത്തുവന്നു.

ജനുവരി 18നാണ് മലയാളം സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിനായുള്ള അറിയിപ്പ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ അതിനും മാസങ്ങൾക്കു മുമ്പ് തന്നെ രാജ്ഭവൻ സെര്‍ച്ച് കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യെ ചോ​ദി​ച്ച് 2022 ഒ​ക്ടോ​ബ​ർ 14ന് ​രാ​ജ്ഭ​വ​ൻ ഉ​ന്ന​ത വിദ്യാഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് കത്ത് ന​ൽ​കി. ഗവർണറുടെ കത്ത് ലഭിച്ചിട്ടും സർക്കാർ പ്രതിനിധിയെ നൽകിയില്ല. പകരം സർക്കാർ തലത്തിൽ സെർച്ച് കമ്മിറ്റി രൂപീരിക്കാൻ ഒക്ടോബർ 29ന് ഫയൽ ആരംഭിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച ഈ ഫയലിൽ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണർ നൽകിയ കത്തിൻ്റെ കാര്യം പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഗവർണറുടെ നിർദേശ പ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിന് പകരം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനായിരുന്നു മന്ത്രിയുടെ തീരുമാനം. അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദേശിച്ചു. എന്നാൽ ഗവർണർ ഒപ്പിടാത്ത ബിൽ പ്രകാരം സെർച്ച് കമ്മിറ്റി നിശ്ചയിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വകുപ്പിലെ ഉദ്യോഗസ്ഥർ വീണ്ടും ഫയൽ സമർപ്പിച്ചപ്പോഴും സർക്കാർതലത്തിൽ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. ഇതുപ്രകാരമാണ് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സർക്കാർ കത്ത് നൽകിയത്. ഈ കത്തിന് ഇത് വരെ രാജ്ഭവൻ മറുപടി നൽകിയിട്ടില്ല. ഈ മാസം അവസാനം ആണ് മലയാളം സര്‍വകലാശാല വിസിയുടെ കാലാവധി തീരുന്നത്. സർക്കാരും ഗവർണറും രണ്ട് തട്ടിൽ തുടരുമ്പോൾ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്


TAGS :

Next Story