കർണാടക വിരാജ്പേട്ടയിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്

ബെംഗളൂരു: കർണാടകയിലെ വിരാജ്പേട്ടയിൽ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.
സംഭവത്തില്‍ വിരാജ്പേട്ട പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ അപരിചിതരായ മൂന്ന് പേരെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്.
Next Story
Adjust Story Font
16

