Quantcast

സാമൂഹ്യപ്രവര്‍ത്തക സുരജ എസ്.നായരെ ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ

MediaOne Logo

Web Desk

  • Updated:

    2024-01-15 06:00:35.0

Published:

15 Jan 2024 11:29 AM IST

Suraja S Nair
X

സുരജ എസ്.നായര്‍

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ്. നായരെ(45)ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയായ സുരജയെ ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിലാണ് ഇന്ന് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയത്. വൈക്കത്ത് സാമൂഹ്യ സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സുരജ.

TAGS :

Next Story