Quantcast

'കാത്തിരിക്കൂ ഏതു ജലാശയവും തെളിയും'; സ്‌റ്റോറിയുമായി മല്ലു ട്രാവലർ

ബിസിനസ് ആവശ്യങ്ങൾക്കായി ലണ്ടനിലാണിപ്പോൾ മല്ലു ട്രാവലർ

MediaOne Logo

Web Desk

  • Updated:

    2023-09-27 12:34:39.0

Published:

27 Sept 2023 6:00 PM IST

മല്ലു ട്രാവലർ
X

പീഡന പരാതിയിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി വ്‌ളോഗർ ഷാക്കിർ സുബഹാൻ. കാത്തിരിക്കൂ ഏതു ജലാശയവും തെളിയും എന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ വാക്കുക്കളാണിപ്പോൾ സ്‌റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസ് ഫേക്കാണ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഷാക്കിർ സുബഹാൻ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും പേടിക്കേണ്ടെന്നും മുൻകൂർ ജാമ്യപേക്ഷ കോടതിയിലാണെന്നും ഷാക്കിർ കൂട്ടിചേർത്തു.

ബിസിനെസ് ആവശ്യങ്ങൾക്കായി ലണ്ടനിലാണിപ്പോൾ ഷാക്കിറുള്ളത്. രണ്ടു ദിവസം കഴിഞ്ഞ് ഇവിടെ നിന്ന് ദുബൈയിലേക്ക് പോവുകയും തുടർന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും ഷാക്കിർ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അറിയിച്ചു.

തനിക്കെതിരായ പീഡനാരോപണം വെറും ആരോപണം മാത്രമാണ്. ചില നേട്ടങ്ങൾക്ക് വേണ്ടിയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നുമാണ് ഷാക്കിർ മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നത്.

TAGS :

Next Story