Quantcast

'72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ച് കാത്തിരുന്നു, ഒടുവില്‍...': വൈകാരിക കുറിപ്പുമായി മമ്മൂട്ടി

ഫേസ്ബുക്കിലാണ് താരത്തിന്‍റെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2024-09-25 16:43:38.0

Published:

25 Sept 2024 9:42 PM IST

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കിവെച്ച് കാത്തിരുന്നു, ഒടുവില്‍...: വൈകാരിക കുറിപ്പുമായി മമ്മൂട്ടി
X

കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറിയും മൃതദേഹ ഭാഗങ്ങളും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മമ്മൂട്ടി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും കാത്തിരുന്നുവെന്നും ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്ന അർജുന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം ....

72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും...

ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു.

ആദരാഞ്ജലികൾ അർജുൻ

TAGS :

Next Story