Quantcast

'നിങ്ങൾക്കും ദൈവത്തിനും നന്ദി' പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ്

ഒരിക്കൽ കൂടി ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി

MediaOne Logo

Web Desk

  • Published:

    7 Sept 2025 9:47 AM IST

നിങ്ങൾക്കും ദൈവത്തിനും നന്ദി പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ്
X

എറണാകുളം: മലയാള സിനിമയുടെ മഹാനടൻ മമ്മൂട്ടിയുടെ 74-ാം ജന്മദിനമായ ഇന്ന് ആരധകരും സഹ കലാകാരന്മാരും ഒരുപോലെ ആഘോഷിക്കുകയാണ്. എല്ലാ തവണയും പോലെ ആരാധകരുടെ സ്നേഹവും ആശംസകളും നിറഞ്ഞ ഒരു ദിനമായി ഇന്നും മാറിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മമ്മൂട്ടിയിപ്പോൾ. 'നിങ്ങൾക്കും ദൈവത്തിനും നന്ദി' എന്ന് കുറിച്ചുകൊണ്ട് അദ്ദേഹം തന്റെ ആരാധകർക്ക് നന്ദി അറിയിച്ചു. ഒരിക്കൽ കൂടി ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് തന്റെ ശക്തിയെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്തചിത്രം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ. മോഹൻലാലുമൊത്ത് അഭിനയിക്കുന്ന ശ്രീലങ്കയിൽ ചിത്രീകരിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിലേക്കാകും മമ്മൂട്ടി ജോയിൻ ചെയ്യുക.

TAGS :

Next Story